മണക്കാട്: പഞ്ചായത്തില്‍ വിതരണം ചെയ്യുന്ന കുടിവെള്ളം മലിനജലമെന്ന് പരാതി. വാട്ടര്‍ അഥോറിറ്റിയുടെ പുലിക്കുന്ന് വാട്ടര്‍ ടാങ്കില്‍നിന്നു വിതരണം ചെയ്യുന്ന വെള്ളത്തിലാണ് മാലിന്യം നിറഞ്ഞതായി പരാതി ഉയര്‍ന്നിരിക്കുന്നത്. വെള്ളം ചെളിനിറഞ്ഞ അവസ്ഥയിലായതിനാല്‍ ഇത് ഉപയോഗിക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. പലതവണ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിച്ചെങ്കിലും നടപടി ഉണ്ടായിട്ടില്ല.
40 ലക്ഷം രൂപ ചെലവില്‍ പുലിക്കുന്ന് ടാങ്കിലേക്ക് കഴിഞ്ഞവര്‍ഷം പുതിയ പമ്പിംഗ് ലൈന്‍ സ്ഥാപിച്ചിരുന്നു. ഇതുവഴിയെത്തുന്ന വെളളമാണ് മലിനമായിരിക്കുന്നത്. മഴക്കാലമായതോടെ ജലജന്യരോഗങ്ങള്‍ പടരാന്‍ ഇടയുള്ളതിനാല്‍ അടിയന്തരമായി വാട്ടര്‍ അഥോറിട്ടി ഇടപെട്ട് പ്രശ്നത്തിന് പരിഹാരം കാണണമെന്ന് പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ഉഷ ജേക്കബ് ആവശ്യപ്പെട്ടു.